അത് tv യില്‍ കണ്ടുകൊണ്ടിരുന്നപ്പോ എന്റെ സുഹൃത്ത് മിസ്സിസ് ജോസഫ് വന്നു "ഞാന്‍ എന്ത് ചെയ്യട്ടെ ?" എന്ന് വേവലാതിപ്പെടുന്നു.
മിസ്സിസ് ജോസഫ് ആരാണെന്ന് ഞാന്‍ പറയണോ? വേണ്ട . അത് അങ്ങനെയാണ് . ഇവിടെ പെണ്ണുങ്ങള്‍ക്ക് പേരില്ല . നമ്മുടെ അച്ഛനമ്മമാര്‍ വളരെ ആലോചിച്ചു ഓമനിച്ചു നമുക്ക് ഒരു പേരിട്ടു തരുന്നു . ആ പേരിനെ ചുരുക്കിയും നീട്ടിയും വിളിച്ചു കൊഞ്ചിച്ചു വളര്‍ത്തുന്നു . എന്നിട്ട് ഒരു പട്ടാളക്കാരന് കെട്ടിച്ചു കൊടുക്കുന്നു .അതോടെ കഴിഞ്ഞു പേരിന്റെ ആവശ്യവും ഉപയോഗവും . പിന്നെ നമ്മള് ദീപയും രോശ്നിയും സുപര്നയും കരിഷ്മയും അല്ല , മിസ്സിസ് ഭാസ്കരനും മിസ്സിസ് ജോസെഫും മിസ്സിസ് റോയ് യും മിസ്സിസ് ബേദിയും ആണ് . എന്റെ പേര് ഞാന്‍ പോലും മറന്നു തുടങ്ങി .
അങ്ങനെ മിസ്സിസ് ജോസഫ് എന്റെ മുന്നില്‍ അന്തം വിട്ടു നില്‍ക്കുകയാണ് . 8 വയസ്സായ മകള്‍ F*** പറയുന്നു . മഴ പെയ്യുന്നു .കുട നിവര്‍ത്താന്‍ അല്പം സമയം അധികം എടുത്തപ്പോ പൊന്നുമോള് പറഞ്ഞു 'F*** off '. അമ്മ ഞെട്ടി . 'നീ എന്താ പറഞ്ഞത് ?' കുട്ടി വളരെ ശാന്തയായി വീണ്ടും പറഞ്ഞു 'F*** off '. ചുറ്റിലും ആളുകള്‍ ഉണ്ട് . ഒന്നും പറയാന്‍ കഴിയുന്നില്ല . നടന്നു പോവുന്ന വഴിയില്‍ എന്റെ അടുത്തേയ്ക് വന്നു. കിതച്ചു കൊണ്ടാണ് ഇത്രയും പറഞ്ഞു തീര്‍ത്തത് പാവം . പട്ടണത്തിലാണ് ജീവിക്കുന്നതെങ്കിലും കേരളത്തിലെ ഒരു നാട്ടിന് പുറത്തു ജനിച്ചു വളര്‍ന്ന ഒരാള്‍ക്ക് താങ്ങാന്‍ കഴിയുമോ ഇത് ?
ഞങ്ങള്‍ കുട്ടിയോട് ചോദിച്ചു 'എന്തിനാ അങ്ങനെ പറയുന്നത് ? ആരാ ഇത് പറഞ്ഞു തന്നത് ? മോള് അങ്ങനെയൊന്നും പറയാന്‍ പാടില്ല .' കുട്ടിക്ക് കണ്ഫ്യൂഷന് ആയി .' സ്കൂളില്‍ എല്ലാരും പറയുമല്ലോ . എപ്പോ വേണമെങ്കിലും പറയും. നമുക്ക് ഇഷ്ടമില്ലാത്ത ടീച്ചര്‍ ക്ലാസ്സില്‍ വരുമ്പോഴും എക്സാം നു മാര്‍ക്ക് കുറച്ചു തരുമ്പോഴും എല്ലാം എല്ലാരും പറയുന്നതാ F*** off . നമുക്കിഷ്ടമില്ലാത്ത കുട്ടി നമ്മുടെ ഗാങ്ങില്‍ കളിക്കാന്‍ വരുമ്പോ നമ്മള് പറയും F*** off .അപ്പൊ അവര്‍ അങ്ങ് പോവും ...'
കുട്ടി വിശദീകരിച്ചു തുടങ്ങിയപ്പോ ഞങ്ങള്‍ക്ക് കണ്ഫ്യൂഷന് ആയി . എല്ലാ നെഗറ്റീവ് സിറ്റുവേഷന്‍സിനും ചേരുന്ന ഒരു വാക്ക് പകരം കൊടുക്കാന്‍ ഞങ്ങളുടെ കൈയില്‍ ഇല്ല .
എനിക്ക് പെട്ടെന്ന് ധാര്‍മികരോഷം ഉണ്ടായി . ഇമ്മാതിരി കാശിനു പതിനാറു എന്ന പോലെ കുട്ടികള്‍ പറയുന്ന ഒരു വാക്ക് ടീച്ചര്മാര് അറിയുന്നില്ലേ ? 'നമ്മള് എന്തിനാ അവരെ കുറ്റം പറയുന്നത് ? അവര്‍ക്ക് എന്തോരം കുട്ടികളെ നോക്കേണ്ടതാ. ഒരു കുട്ടി മാത്രം ഉള്ള ഞാന്‍ അറിഞ്ഞില്ലല്ലോ '- മിസ്സിസ് ജോസഫ് സങ്കടപ്പെട്ടു .
എന്നാലും ഈ ഒരു വാക്ക് എങ്ങനെ നമ്മുടെ ജീവിതത്തില്‍ നമ്മുടെ നാട്ടില്‍ ഇത്ര പ്രചാരം നേടി ? അമേരിക്കകാര് പറയുന്നതുകൊണ്ട് മാത്രം നമ്മള് അതിനെ കണ്ണും പൂട്ടിയങ്ങു സ്വീകരിച്ചതല്ലേ?
നമ്മുടെ കുട്ടികളോട് നമ്മള് നമ്മുടെ രീതിയില്‍ സംസാരിക്കാത്തത് കൊണ്ടല്ലേ അവര്‍ അമേരിക്കകാരുടെ പുറകെ പോകുന്നത് ? കുട്ടികളോട് സംസാരിക്കൂ . അവര്‍ കാണുന്നതും കേള്‍ക്കുന്നതും പറയുന്നതും എന്താണെന്ന് ശ്രദ്ധിക്കൂ . നല്ലത് എന്താണെന്ന് കുട്ടിയിലേ തിരിച്ചറിയണം . നമ്മുടെ കുട്ടികളെ സഹായിക്കൂ .
As long as we teach English to our children we should not find fault with they picking up current slag. fuck off is not a bad usage.
ReplyDeleteLet us not blame English or the native speakers of English (or any language) for the use of "unparliamentary words". I denounce profanity. And profanity is not a monopoly of any particular language or culture. It exists everywhere. Our words reflect us. The kind of language or words we use reflect- our upbringing, our parentage (let me use the word- pedigree instead of parentage), the kind of education we acquired( here by education I mean wisdom)or knowledge we have.
ReplyDeletePeople who have poor vocabulary seek refuge in profanity. It is also the last resort of cowards.
For example, when you say- Get out, it sounds harsh and rude. Instead, when you say- Do you mind leaving the room or Do you mind leaving me alone - you give a crystal clear message in a refined manner.
A human being can be measured by his words and the way he or she uses it. And if parents, teachers and other elders can convey the essence of this, then I am sure, children will abstain from using such so called "bad words".
nammal manassaannidhyathode avare paranju manassilaakkan namukku kazhiyanam..
ReplyDelete