Thursday, November 17, 2011

വാള്‍ പോലെ വാക്കുകള്‍

കുറച്ചു ദിവസമായി ഞാന്‍ മുറി അടച്ചിരിക്കുകയാണ് . സത്യത്തില്‍ അത് മനസിന്റെ ആരോഗ്യത്തിനു അത്ര നല്ലതല്ല . ഒറ്റക്കിരിക്കാന്‍  ഒരു ഇഷ്ടക്കുറവുമില്ല , എന്നാലും എനിക്ക് തന്നെ തോന്നിത്തുടങ്ങി , ഒരു മനുഷ്യ സഹവാസത്തിന്റെ കുറവ് എനിക്കില്ലേ എന്ന് . അത് ഫോണിലോ ഇന്റര്‍നെറ്റിലോ ആയാലും മതി . പക്ഷെ ഞാന്‍ അത് പോലും ഇല്ലാതെ ആണ് ജീവിക്കുന്നത് ഈയിടെ . തീരെ അനാരോഗ്യകരം ! Anti  Social  !!

എന്ന് വെച്ചാല്‍ ഞാന്‍ തീരെ പുറത്തു പോവുന്നില്ല എന്നല്ല . പോയാലും എനിക്കൊരു പരിചയക്കുറവ്. വടക്കേ അമേരിക്കയുടെ തെക്കേ അറ്റത്തു നില്‍ക്കുന്ന പോലെ എന്ന് പറയില്ലേ , അത് തന്നെ പ്രശ്നം . പരിചയക്കാരെ കാണുമ്പോള്‍ പോലും അവരൊന്നും എന്റെ ആരും അല്ല . അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ . ഞാന്‍ ഇവിടെയുള്ള  കൂട്ടുകാരെ വിളിച്ചു ഒരു ചായ കൊടുത്ത് എന്റെ പ്രശ്നത്തിനു പരിഹാരം കാണാന്‍ തീരുമാനിച്ചു . അങ്ങനെ ഞങ്ങള്‍ ഒരുമിച്ചു കൂടി . സന്തോഷം തോന്നുന്നു , ഞാന്‍ അങ്ങനെ ഒന്ന് ശ്രമിച്ചതില്‍ . ചെറുതായി ഒന്ന് ഉത്സാഹിച്ചാല്‍ മതി , ജീവിതം പഴയ പോലെ ആഘോഷം ആവും .   ഞാന്‍ ആരായിരുന്നു , എങ്ങനെ ആയിരുന്നു എന്നെല്ലാം ഞാന്‍ തന്നെ വീണ്ടും ഓര്‍ത്തു . ബൂഹാഹാ !

അങ്ങനെ ഞങ്ങള്‍  ഒരുപാട് നാളുകളിലെ വിശേഷങ്ങള്‍ പറഞ്ഞിരുന്നപ്പോ കൂട്ടത്തിലൊരാള്‍ പറഞ്ഞ ഒരു വാക്ക്  എന്റെ മനസ്സില്‍ ഉടക്കിക്കിടക്കുന്നു . ആരോടോ  പിണങ്ങിയ  കാര്യം പറയുകയായിരുന്നു . കാര്യം എന്താണെന്ന് കൃത്യമായി ഓര്‍ക്കാന്‍ എനിക്ക് കഴിയാറില്ല . അവര്‍ പറഞ്ഞു " വാളു പോലെയുള്ള വാക്കുകള്‍ . നമ്മളെ കീറി മുറിച്ചു കളയും ". വേദനിപ്പിക്കാന്‍ വേണ്ടിത്തന്നെ പറയുന്ന വെറുപ്പുള്ള വാക്കുകള്‍ .

ഞാന്‍ പറഞ്ഞില്ലേ , അത് എന്റെ മനസ്സില്‍ ഉടക്കിക്കിടക്കുന്നു . "വാളു പോലെയുള്ള വാക്കുകള്‍ ".  എന്റെ ജീവിതത്തില്‍ എന്നെ ഏറ്റവും അധികം വേദനിപ്പിച്ച  വാക്കുകള്‍ എന്താണ്  . ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ ആലോചിച്ചു .  "നിന്റത്രയും രസമുള്ള ഒരാള്‍ വേറെയില്ല " . രസങ്ങളെല്ലാം പാതിവഴിയില്‍ അവസാനിച്ചു . അതൊരു നീണ്ട കഥയാണ്‌ . കുരുക്കുകള്‍ അഴിച്ചു മനസിലാക്കാന്‍ ഞാന്‍ ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നേയുള്ളൂ.

മുറിയടച്ചിരിക്കുന്നതിന്റെ ഒരു ദോഷം അതാണ്‌ , ഒരു ദിവസത്തിലെ 24 മണിക്കൂറും നമ്മള്‍ സ്വന്തം തലക്കുള്ളില്‍ തന്നെ ജീവിക്കും .16 comments:

 1. ഒറ്റക്കിരിക്കുന്നത് ഇഷ്ടമായിരുന്നു പണ്ട്..ഒറ്റക്കിരിക്കാൻ അവസരം കിട്ടാത്തതോർത്ത് ഏറെ വിഷമിച്ചിട്ടും ഉണ്ട്..ഇപ്പോൾ ചിലസാഹചര്യങ്ങൾ കൊണ്ട് കുറച്ചു നാൾ ഒറ്റക്കിരിക്കേണ്ടി വന്നപ്പോൾ മനസ്സിലായി അതിന്റെ ബുദ്ധിമുട്ട്....സ്വന്തം ചിന്തകളുടെ പരിമിതി തീർക്കുന്ന വല്ലാത്തൊരു മതില്ക്കെട്ട്
  സസ്നേഹം,
  പഥികൻ

  ReplyDelete
 2. ഏകാന്തത ആസ്വാദ്യകരമാക്കാന്‍ മനോരാജ്യം നല്ലതാണ്. സ്വയം 
  നായകനും പ്രതിനായകനും ഹാസ്യനടനും ഒക്കെയാവുന്നതിന്‍റെ സുഖം ഒന്നു വേറെത്തന്നെയാണ്.

  ReplyDelete
 3. Devil's workshop. Alle chechi?

  ee ide aayi njaanum anti social aakunnundo ennoru samsayam. :D

  oru rasam avasaanippikkaan vaaledukkaan thayyaaredukkukayaanu njaan.

  ithokke nammaleppole ullavarkku paranjittullatha.

  ReplyDelete
 4. Ottaykkirikkunnathinte sugham ellavarkkum manasilaavilla..ekanthathayumaayi poruthapettu kazhinjaal pinne athilekku veroraal kadannu varunnathum chilappol asahyamaayi thonnam..hope you enjoy your solitude just as well as your other company

  ReplyDelete
 5. It's very special to be alone. Anubhavichavanodu (ippolum santhoshathode anubhavikkunnu) chodikkoo!! In the era of technology, you do not need to get out up from the chair to see the world. Hence it never makes you anti-social! (Wirodhaabhaasam aayi thonniyekkam, still think about it). If you ask me, I'll say my most "social" hours are spent in front of the screen. So find the screen, login, and enjoy!!! :)

  ReplyDelete
 6. @പഥികൻ & keraladasanunni : എന്റെ പേജ് വായിച്ചതിനും അഭിപ്രായത്തിനും നന്ദി .

  ReplyDelete
 7. @ഗുണ്ടൂസ് : നിന്നെ ഓര്‍ക്കുമ്പോ തന്നെ ഒരു കൊച്ചു ഭൂമി കുലുക്കം ആണ് . ആന്റി സോഷ്യല്‍ ആവുന്ന ദിവസം വെള്ളക്കാക്ക മലര്‍ന്നു പറക്കും !

  @arzu_dreamz : absolutely correct . i was going thru that situation .i was intentionally alone and was enjoying it. iniyum poyaal shari aavilla nnu thonniyappo purathu chaadiyatha.

  ReplyDelete
 8. @Manusmriti: I understand Manu, but at times I miss that deep human connection.

  ReplyDelete
 9. Dear Friend,
  It is really surprising that in the very name of your blog,you've all the answers!:)The whole world is at just one mouse click away! You don't have to jump into the world of network just for the sake of company!Again faceless faces will tear your heart with words sharper than sword!
  Be careful!
  In this beautiful month of Vrischika,May Lord Ayyappa lead you to Jyothiss!
  This world is too vast and the options offered by God are amazing!
  Forget the past if it hurts you...
  Reach out a less fortunate who needs your time,smile,care and love!
  Go for nature walks!
  Spread smile even to strangers!
  Give time to the old and helpless and make them feel life is still beautiful!
  Dear,you are blessed to live in one of the most wonderful place of India.
  Keep writing and express freely!
  Many people need you!You are destined to gift love,peace and happiness.
  Smile now!:)
  Wishing you a lovely and pleasant evening,
  Sasneham,
  Anu

  ReplyDelete
 10. ella nanmakalum aashamsikkunnu....... snehathode..........

  ReplyDelete
 11. വാക്കുകള്‍ക്ക് മുറിവേല്‍പ്പിക്കാന്‍ മാത്രമല്ല
  മുറിവ് ഉണക്കാനും ആകും.

  ReplyDelete
 12. @jayarajmurukkumpuzha : thanks jayaraj, for visiting my page.

  ReplyDelete
 13. @Manoj vengola:സത്യം . മനുഷ്യര്‍ വളരെ ദയാലുക്കളാണ്.

  ReplyDelete
 14. Dear My Friend,
  Anytime! When you need words of inspiration,motivation, do reach me dear!
  Have a wonderful Sunday!
  Between,why don't you write something new and positive?
  Sasneham,
  Anu

  ReplyDelete